സാൻ ഫ്രാൻസിസ്‌കോ
ട്വിറ്ററിന്റെ ഡയരക്ടർ ബോർഡിൽ ചേരാനില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനി മൊത്തത്തിൽ വാങ്ങാനുള്ള സന്നദ്ധത അറിയിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. വൈദ്യുത കാർ കമ്പനിയായ ‘ടെസ്ല’യുടെ മേധാവിയായ ഇലോൺ മസ്‌ക് 31 ലക്ഷം കോടി രൂപയാണ് ട്വിറ്ററിന് വിലയിട്ടത്.
ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിലയിൽ 41 ബില്യൻ ഡോളർ നൽകാമെന്ന് അദ്ദേഹം അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം കമ്പനിയുടെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിത്.
Comments are closed for this post.