കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ലൈസെൻസില്ലാതെ വാഹനമോടിച്ച 940 കുട്ടികളെ അറസ്റ് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് 2023 ന്റെ ആദ്യ പകുതിയിൽ ട്രാഫിക് ലംഘനങ്ങൾ കർശനമായി നടപ്പിലാക്കിയത് റോഡ് സുരക്ഷയിൽ കാര്യമായ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നതാണ് വിലയിരുത്തൽ. ബന്ധുക്കളുടെ വാഹനങ്ങൾ ലൈസൻസില്ലാതെ ഓടിച്ചതിന് 940 പ്രായപൂർത്തിയാകാത്തവരെ പിടികൂടി കൂടുകയും അവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതും ഇതിന്റെ ഭാഗമാണ്.
വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിരവധി വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്തു. റിസർവേഷൻ ഗാരേജിൽ നിന്ന് 2,494 വാഹനങ്ങളും 1,540 സൈക്കിളുകളും ഉൾപ്പെടെ 4,034 വാഹനങ്ങൾ കണ്ടുകെട്ടി. ഇതിൽ 517 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതോ മതിയായ രേഖകളില്ലാത്ത പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈറ്റിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ കൂടുതൽ കർശനമായി നടപ്പിലാക്കുന്ന ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനങ്ങൾ പ്രശ്‌നംസനീയമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
Comments are closed for this post.