ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പറ്റ് നിര്‍മിച്ചത് പത്തുലക്ഷം മണിക്കൂറെടുത്ത്. 900 തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതക്കു പിന്നിലുള്ളത്. ബോധിനി, മിര്‍സപുര്‍ ജില്ലകളില്‍ നിന്നുള്ള കൈപ്പണിക്കാര്‍ 10 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്‌സഭയിലേയും കാര്‍പറ്റുകള്‍ നെയ്തത്.
100 വര്‍ഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യന്‍ കാര്‍പറ്റ് കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തത്. ലോക്‌സഭയിലേക്ക് 158ഉം രാജ്യസഭയിലേക്ക് 156ഉം കാര്‍പറ്റുകള്‍ നെയ്തു. കൈകള്‍കൊണ്ട് നിര്‍മിച്ചവയാണ് ഇവ എന്നതാണ് പ്രത്യേകത.
Did You Know 900 UP Artisans
— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP) May 28, 2023
Weaved Carpet For '10 Lakh Hours'
For New Parliament?
The weavers, hailing from Uttar Pradesh's Bhadohi and Mirzapur districts, have spent a whopping "10 lakh man-hours" to carpet the Upper and Lower Houses of the new Parliament building.… pic.twitter.com/e1upf7IIsH
35,000 ചതുരശ്രയടി സ്ഥലത്താണ് കാര്‍പറ്റ് വിരിച്ചത്. വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് നിര്‍മാണം നടത്തിയതെന്നും ഒബീട്ടി കാര്‍പെറ്റേഴ്‌സ് ചെയര്‍മാന്‍ രുദ്ര ചാറ്റര്‍ജി പറഞ്ഞു.
രാജ്യസഭയില്‍ ചുവപ്പും ലോക്‌സഭയില്‍ മയില്‍ പച്ചയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2020 കൊവിഡ് കാലത്താണ് പദ്ധതി ഏറ്റെടുത്തത്. 2021 സ്‌പെതംബറില്‍ തുന്നല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. 2022 നവംബറോടുകൂടി കാര്‍പറ്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാവിലെ ഏഴരയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹോമത്തിനും പൂജകള്‍ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. ശേഷം സര്‍വമത പ്രാര്‍ഥനയും നടന്നു. തീര്‍ത്തും മതപരമായ രീതിയില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ ഏറെ വിമര്‍ശനത്തിനം ഏറ്റുവാങ്ങിയിരുന്നു.
900-up-weavers-behind-carpets-in-new-parliament-building-complex
Comments are closed for this post.