2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

90 സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ക്ക് ബോയിംഗ് 737 മാക്സ് വിമാനം പറത്തുന്നതില്‍ നിന്ന് വിലക്ക്

ന്യൂഡല്‍ഹി: ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.ഐ) വിലക്കി.

മതിയായ പരിശീലനം നേടിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണിത്. ഒരു തവണകൂടി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നതുവരെയാണ് വിലക്ക്.

’90 സ്പൈസ് ജെറ്റ് പൈലറ്റുമാരെ മാക്സ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചിരിക്കുന്നു. ഡിജിസിഎയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഈ പൈലറ്റുമാര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകുന്നതുവരെയാണ് വിലക്ക്. ഈ പൈലറ്റുമാര്‍ മറ്റ് ബോയിങ് 737 വിമാനങ്ങളില്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് ഡി.ജെ.സി.എ വക്താവ് അറിയിച്ചു.

   

ഡിജിസിഎയുടെ വിലക്ക് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്പൈസ് ജെറ്റിന് നിലവില്‍ 11 മാക്സ് വിമാനങ്ങളാണ് ഉള്ളത്. 144 പൈലറ്റുമാരാണ് ഇവ പറത്താന്‍ വേണ്ടത്. പരിശീലനം ലഭിച്ച 650 പൈലറ്റുമാരില്‍ 560 പേര്‍ തുടര്‍ന്നും വിമാനം പറത്താന്‍ ഉണ്ടാവുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.