2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി; 9 പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തിയ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി; 9 പേര്‍ക്ക് ദാരുണാന്ത്യം

അലഹബാദ്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളുകളെ രക്ഷിക്കാന്‍ ഓടിക്കൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആഡംബര കാര്‍ പാഞ്ഞു കയറി ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെ അഹമ്മദാബാദ് ഗാന്ധി നഗര്‍ മേല്‍പ്പാലത്തില്‍ വെച്ചാണ് സംഭവം. ആദ്യം ഒരു ടെമ്പോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ ജനങ്ങള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമത്തെ അപകടം സംഭവിക്കുന്നത്. അതിവേഗം പാഞ്ഞടുത്ത ആഡംബര കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മരിച്ചവരില്‍ രണ്ട് പൊലിസുകാരും ഉള്‍പ്പെടും.

അപകടത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറിന്റെ മുകളിലടക്കം ആളുകള്‍ പരിക്കേറ്റ് കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.