2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി.പി.എം ഭരിക്കുന്ന സഹ. ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്

ഭരണസമിതി
പിരിച്ചുവിട്ടു; ആറുപേര്‍ക്കെതിരേ കേസ്

ഇരിങ്ങാലക്കുട: 100 കോടി രൂപ യുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.പി.എം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിലെ ആറു ജിവനക്കാര്‍ക്കെതിരേ ഇരിങ്ങാലക്കുട പൊലിസ് കേസെടുത്തു. ബാങ്കില്‍ വലിയ തോതില്‍ വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരന്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 46 പേരുടെ വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേക്കു പോയത് കണ്ടെത്തിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ബാങ്കില്‍ പണയം വച്ച ഭൂരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തവരറിയാതെ വീണ്ടും പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഏകദേശം 552 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കാണിത്. നിക്ഷേപകര്‍ ഭൂരിഭാഗവും കര്‍ഷകരാണ്. തട്ടിപ്പിന്റെ ആഴം വലുതായതിനാല്‍ കേസ് ക്രൈബ്രാഞ്ചിനു വിട്ടേക്കും.

മുന്‍ ജീവനക്കാരന്‍ എം.വി സുരേഷാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
തട്ടിപ്പ് വിവരം പുറത്തുവന്നു തുടങ്ങിയതോടെ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ സ്ഥിരമായി ബാങ്കിനു മുന്നിലെത്തുകയും ഇത് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.