2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവ്: ജിഫ്‌രി മുത്തുക്കോയ തങ്ങൾ

ജാമിഅ നൂരിയ്യ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

പെരിന്തല്‍മണ്ണ
മുസ് ലിം കേരളത്തിന്റെ ആത്മീയ നായകനും ജാമിഅ നൂരിയ്യ പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചും പ്രാര്‍ഥിച്ചും ഫൈസാബാദില്‍ ആയിരങ്ങള്‍ ഒത്തുകൂടി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാനം ചെയ്തു.

നിലപാടുകളില്‍ ഉറച്ചുനിന്ന് ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും സമുദായത്തിനും ജാമിഅ നൂരിയ്യക്കും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വാക്കോട് മൊയ്തീന്‍കുട്ടി മുസ് ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, കെ.കെ.എസ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കബീര്‍ ബാഖവി കൊല്ലം, കെ. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, തൃക്കടേരി മുഹമ്മദലി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ഹാശിറലി ശിഹാബ് തങ്ങള്‍, നിയാസലി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം, സലീം എടക്കര, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ സംസാരിച്ചു. മൗലിദ് പാരായണത്തിന് അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുൽ ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങള്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ ഫൈസി അല്‍ ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്തഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബൂബക്കര്‍ ഹാജി ഫറോഖ് നേതൃത്വം നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.