2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചൈനയിൽ പാർട്ടി പ്ലീനം തുടങ്ങി; ഷി ജിൻപിങ് പ്രസിഡൻ്റായി തുടർന്നേക്കും

ബെയ്ജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലുദിവസം നീണ്ടുനിൽക്കുന്ന ആറാം പ്ലീനത്തിനു തുടക്കമായി.
ഷി ജിൻപിങ് മൂന്നാം തവണയും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ 68കാരനായ ഷി സൈന്യത്തിൻ്റെ സമുന്നത കമാൻഡായ സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ കൂടിയാണ്.
ഒമ്പതു വർഷമായി ഷി പ്രസിഡൻ്റ് പദവിയിൽ തുടരുകയാണ്. 2018ലാണ് ഒരാൾക്ക് രണ്ടു ടേമിലധികം പ്രസിഡൻ്റ് പദവിയിൽ തുടരാനാകില്ലെന്ന വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിലൂടെ നീക്കിയത്.
ഇത് ഷിയെ ആജീവനാന്ത പ്രസിഡൻ്റാക്കാനാണെന്ന് ആരോപണമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.