ബ്രസീലില്‍ വനിതാ ഫുട്‌ബോള്‍
താരങ്ങള്‍ക്ക് തുല്യവേതനം
റിയോ ഡി ജനെയ്‌റോ: ബ്രസീലില്‍ ഇനി മുതല്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഒരേ വേതനം. ഏറെ കാലമായി നീണ്ട@ുനിന്ന നിയമയുദ്ധത്തിന് ശേഷമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനും സര്‍ക്കാറും ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ നീക്കത്തിനോട് പലരും പിന്തുണ അറിയിച്ചു. പലപ്പോഴും ഫുട്‌ബോളില്‍ പുരുഷ താരങ്ങള്‍ അത്യാധുനിക സൗകര്യങ്ങളും മികച്ച പ്രതിഫലവും നല്‍കിയിരുന്നു. ഈ സമയത്ത് വനിതാ താരങ്ങള്‍ക്ക് ചെറിയ സൗകര്യും ചെറിയ പ്രതിഫലവുമായിരുന്നു നല്‍കിയിരുന്നത്. ബ്രസീലില്‍ ഇനി ഇക്കാര്യത്തിന് മാറ്റമുണ്ട@ാകം.
വനിതാ ഫുട്‌ബോളിന് പ്രധാന്യം നല്‍കുന്ന ആസ്‌ത്രേലിയയും ഇത്തരത്തില്‍ ഇരു വിഭാഗത്തിനും ഒരു പോലെ പ്രതിഫലം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ തുല്യ വേതനം നടപ്പാക്കിയിരുന്നു. ന്യൂസിലന്‍ഡിലും ഇരു വിഭാഗം താരങ്ങള്‍ക്കും തുല്യ വേതനം നല്‍കുന്നു@ണ്ട്. ബ്രസീലിലേത് പോലെ ഇന്ത്യയിലും വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കുന്നതിന് ഫെഡറേഷനുകള്‍ മുന്‍കൈ എടുക്കണമെന്ന് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം കസ്താന മൈക്കല്‍ സുപ്രഭാതത്തോട് പറഞ്ഞു. ലോകത്ത് വലിയ ടീമുള്ള ബ്രസീലിന്റെ ഇത്തരം നടപടി പ്രശംസ അര്‍ഹിക്കുന്നതാണെന്നും ഇത്തരം നടപടികൊ@ണ്ട് വനിതാ ഫുട്‌ബോള്‍ വളരാന്‍ സാധിക്കുമെന്നും കസ്ഥാന കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.