
വാഷിങ്ടണ്‍: ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ടെക്സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണത്. സ്റ്റാര്‍ഷിപ്പ് എഫ്എന്8 റോക്കറ്റ് ആണ് പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്നത്. ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം.
ലാന്‍ഡിങ്ങിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞതാണ് സ്ഫോടന കാരണമെന്നാണ് സൂചന.
എന്നാല്‍ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്പേസ് എക്സ് പ്രതികരിച്ചത്. തങ്ങള്‍ക്കുവേണ്ട എല്ലാ വിവരങ്ങളും ലഭ്യമാക്കിയതിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നതെന്നാണ് ബഹിരാകാശ യാത്രാ പദ്ധതി ഒരുക്കുന്ന സ്പെയ്സ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്ക് അവകാശപ്പെട്ടു. ലാന്‍ഡിങ് വേഗത കൂടിയതാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിശദീകരണം.