കൊല്ലം
കേരളത്തിൽ നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ കുളത്തൂപ്പുഴ സ്വദേശിനിയായ ഈശ്വരിയെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കന്യാകുമാരി ക്യൂ ബ്രാഞ്ച് ഇൻസ്‌പെക്ടർ ബാൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത്. ബോട്ടിൽ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 59 ശ്രീലങ്കൻ തമിഴ് സ്വദേശികളെ മാലിദ്വീപിനും മൗറീഷ്യസിനും ഇടയിൽ വച്ച് അമേരിക്കൻ നാവികസേനയുടെ പിടിയിലായിരുന്നു.ജോസഫ് രാജ് എന്നയാൾ ഇടനിലനിന്നാണ് ഈശ്വരിയുടെ പേരിൽ ബോട്ട് വാങ്ങിയത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ മനുഷ്യക്കടത്തിനെക്കുറിച്ചും എന്തിനാണ് ബോട്ടുവാങ്ങിയതെന്നും അറിയില്ലെന്നായിരുന്നു ഈശ്വരി പറഞ്ഞിരുന്നത്. മാധ്യമപ്രവർത്തകരോടും ഇതാവർത്തിച്ചിരുന്നു. എന്നാൽ ക്യൂ ബ്രാഞ്ചിന്റെ തുടർന്നുള്ള അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതിയായ കരുണാനിധിയുടെ ബന്ധുവാണ് ഈശ്വരിയെന്ന് തെളിഞ്ഞത്. ഇതോടെ ഈശ്വരിയെ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. 1982 ലാണ് ശ്രീലങ്കയിൽ നിന്ന് അഭ്യാർഥിയായി കുളത്തൂപ്പുഴ ആർ.പി.എൽ എസ്റ്റേറ്റിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഈശ്വരി എത്തിയത്. ബോട്ട് കാണാനില്ലെന്ന് ഇടനിലക്കാരനായിരുന്ന ജോസഫ് തമിഴ്‌നാട് പൊലിസിന് പരാതി നൽകിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്.
Comments are closed for this post.