ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
കാബൂളില്‍ കുടുങ്ങിയത് 41 മലയാളികള്‍
TAGS
തിരുവനന്തപുരം: കാബൂളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോര്‍ക്ക വകുപ്പിന് നിര്‍ദേശം നല്‍കി. നോര്‍ക്ക ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. കാബൂളില്‍ കുടുങ്ങിയത് 41 മലയാളികളാണെന്നാണ് വിവരം. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരും സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. ഇവരെ കഴിഞ്ഞ ദിവസം നോര്‍ക്ക സി.ഇ.ഒ ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നോര്‍ക്ക അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തെ നോര്‍ക്ക സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്.
ആദ്യം വിളിച്ചത് തലശേരി സ്വദേശിയായിരുന്നുവെന്നും ഇദ്ദേഹം മുഖേനയാണ് മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായതെന്നും നോര്‍ക്ക അറിയിച്ചു. കാബൂളില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അറിയിച്ചു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.