2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വല്യേട്ടൻ ചമയേണ്ട, ഇത് നാഗാലാന്റല്ല, തമിഴ്‌നാടാണ്; ഗവർണറോട് ഡി.എം.കെ മുഖപത്രം

ചെന്നൈ
തമിഴ്‌നാട് ഗവർണറെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രം മുരശൊലി. ഗവർണർ ആർ.എൻ രവി വല്യേട്ടൻ ചമയേണ്ടെന്നും ഇതു തമിഴ്‌നാടാണെന്നും നാഗാലന്റല്ലെന്നും മുഖപത്രം പറയുന്നു. നീറ്റ് വിഷയത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗവർണർ നടത്തിയ പരാമർശത്തെ തുടർന്നാണ് ഡി.എം.കെ ഗവർണറുമായി പരസ്യ ഏറ്റുമുട്ടലിനിറങ്ങിയത്.

നീറ്റ് പരീക്ഷയ്‌ക്കെതിരേ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗവർണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയുമാണ്. എന്നാൽ നീറ്റിനെ അനുകൂലിച്ചായിരുന്നു ഗവർണറുടെ പ്രസ്താവന. മെഡിക്കൽ കോളജുകളിൽ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഈ സംവരണം ഏർപ്പെടുത്തിയത് എ.ഐ.ഡി.എം.കെ ഭരണകാലത്തായിരുന്നുവെന്നതും ഡി.എം.കെയെ ചൊടിപ്പിച്ചു. ഭാഷാ നയത്തിലും നീറ്റിനെതിരായ പ്രമേയത്തിലും തമിഴ്‌നാട് ഒറ്റക്കെട്ടാണെന്ന് മുരശൊലിയിലെ ലേഖനം ഗവർണറെ ഓർമിപ്പിച്ചു. ഇക്കാര്യം ഗവർണർ ഓർമിക്കണമെന്നും ഗവർണറെ പേരെടുത്തു പറഞ്ഞുള്ള തലക്കെട്ടിലുള്ള കുറിപ്പിൽ പറയുന്നു. തുടർന്നാണ് ഗവർണർ വല്യേട്ടൻ ചമയേണ്ടെന്നും റിപ്പോർട്ട് പറയുന്നത്. ഗവർണർ രവിയുടെ യാത്രയയപ്പ് ചടങ്ങ് നാഗാലാന്റിലെ മാധ്യമപ്രവർത്തകർ ബഹിഷ്‌കരിച്ച കാര്യവും മുരശൊലി ഓർമിപ്പിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.