ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികയെ വീട്ടില്‍കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85കാരിക്ക് നേരേ അതിക്രമമുണ്ടായത്. പ്രതി ആകാശിനെ(28) നെ പൊലിസ് പിടികൂടി.
പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇവരുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരുക്കേറ്റിട്ടുണ്ട്,
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വയോധിക നിലവില്‍ ചികിത്സയിലാണ്. വയോധികയെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടെന്ന് അവര്‍ വിമര്‍ശിച്ചു.
Comments are closed for this post.