പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മാറ്റങ്ങള്‍ക്കു വേണ്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിത്വത്തില്‍ മുന്‍തൂക്കം നല്‍കിയത്.
ഇടതുപക്ഷവും ബി.ജെ.പിയും തങ്ങളുടെ പാര്‍ട്ടിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കും ജനാഭിപ്രായങ്ങള്‍ക്കുമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്.
വിപ്ലവാശയമായ ന്യായ് പദ്ധതി നടപ്പാക്കാന്‍ കേരളത്തിന് എളുപ്പം കഴിയുമെന്നും അതുവഴി രാജ്യത്തിന് മാതൃകയാക്കാന്‍ ഇവിടത്തുകാര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.