ബംഗളൂരു
ഹിജാബ് വിലക്കിനെ തുടർന്ന് കർണാടയിൽ 22,063 വിദ്യാർഥിനികൾക്ക് പത്താംക്ലാസ് പരീക്ഷ എഴുതാനായില്ല. രണ്ടാം ഭാഷ ഇംഗ്ലീഷ് എടുത്ത 8,68,206 വിദ്യാർഥിനികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ 22,063 വിദ്യാർഥിനികൾക്കാണ് പരീക്ഷ എഴുതാനാവാഞ്ഞത്. ഒന്നാം ഭാഷ എടുത്തവരിൽ 20,994 പേർക്കും പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതാനാവാതിരുന്ന കൂടുതൽ വിദ്യാർഥിനികളും കലബുറഗി ജില്ലയിലാണ്.
മാർച്ച് 28 നാണ് പത്താംക്ലാസ് പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 നാണ് അവസാനിക്കുക. പരീക്ഷ മുടങ്ങിയവരിൽ കൂടുതൽ പേരും സ്വകാര്യ സ്‌കൂളുകളിൽ നിന്ന് രജിസ്റ്റർ ചെയ്തിരുന്നവരാണ്.
Comments are closed for this post.