തിരുവനന്തപുരം
ആഭ്യന്തര വകുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സി.പി.എം തിരുവനന്തപുരം ചാലഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനം.
മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്തിട്ടും പൊലിസ് സേന സർക്കാരിനെ നാണം കെടുത്തുകയാണെന്ന് സമ്മേളനത്തിൽ സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുയർത്തിയത്. മന്ത്രിമാരുടെ ഓഫിസ് സ്റ്റാഫിന്റെ കാര്യത്തിൽ മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ല. ആരോപണവിധേയരെ ഇത്തവണയും നിലനിർത്തിയത് എന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു.
സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ എം.വിജയകുമാർ വിമർശനങ്ങൾക്ക് മറുപടി നൽകി. രണ്ടാം പിണറായി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലിസിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സി.പി.ഐയും ഇടതുമുമുന്നണിയിലെ മറ്റു ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ നിന്നുതന്നെ വിമർശനമുയരുന്നത്.
Comments are closed for this post.