2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കൈത്താങ്ങുമായി സമസ്ത; വീടുകളുടെ ശിലാസ്ഥാപനം നടത്തി

കൂട്ടിക്കൽ
ഉരുൾപൊട്ടലിലും പ്രളയത്തിലും സർവസ്വവും നഷ്ടപ്പെട്ട കൂട്ടിക്കൽ, കൊക്കയാർ മേഖലയിൽ കൈത്താങ്ങുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കൊക്കയാറിൽ ഉരുൾപൊട്ടൽ മൂലം വീട് നഷ്ടപ്പെട്ടവർക്ക് സമസ്ത നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ നിർവഹിച്ചു.
തുടർന്ന് കൂട്ടിക്കൽ നാരകംപുഴ മദ്‌റസാ ഹാളിൽ (മക്ക മസ്ജിദ്) ചേർന്ന പൊതുസമ്മേളനത്തിൽ വിദ്യാഭ്യാസ ബോർഡ് എക്‌സിക്യുട്ടീവ് അംഗം മാന്നാർ ഇസ്മാഈൽ കുഞ്ഞ് ഹാജി അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡൻ്റ് ഈരാറ്റുപേട്ട അബ്ദുൽ ഖാദർ മുസ് ലിയാർ പ്രാർഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.
മഅ്മൂൻ ഹുദവി, അബു ശമ്മാസ് മുഹമ്മദാലി മൗലവി, ഒ.എം ശരീഫ് ദാരിമി, പി.കെ സുബൈർ മൗലവി, അയ്യൂബ് ഖാൻ, ഇൽയാസ് മൗലവി, ഒ.കെ അബ്ദുൽ സലാം, അസീസ് ബഡായിൽ, സക്കീർ ഹുസൈൻ ചിറക്കൽ, അബ്ദുൽ കലാം ആരിഫ്, പരീത് ഖാൻ കറുത്തോര് വീട്, പി.കെ മുഹമ്മദ് ഹനീഫ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.