കോട്ടയം
ലൗ ജിഹാദ് വിഷയത്തിൽ വിവാദ പരാമർശവുമായി പി.സി ജോർജ്.
ലൗ ജിഹാദിലൂടെ തട്ടിക്കൊണ്ടുപോകുന്ന കത്തോലിക്കാ പെൺകുട്ടികളെ അറേബ്യൻ രാജ്യത്ത് ജിഹാദികൾ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയാണെന്നാണ് ജോർജ് പറഞ്ഞത്. ലൗ ജിഹാദിലൂടെ പോയ ഒരു പെൺകുട്ടി തന്നെ ഫോൺ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തെള്ളകം കത്തോലിക്കാ പള്ളിയിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് പ്രവർത്തന ഉദ്ഘാടന യോഗത്തിലാണ് ജോർജിൻ്റെ വിവാദ പരാമർശം. കത്തോലിക്കർക്ക് നാല് കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണം.
സെക്രട്ടേറിയേറ്റിൽ പോയാൽ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനിയെ പോലും കാണാനില്ലെന്നും ക്രിസ്ത്യൻ വിഭാഗങ്ങളെ എല്ലാ മേഖലയിലും അവഗണിക്കകയാണെന്നും ജോർജ് ആരോപിച്ചു.
Comments are closed for this post.