ഷിംല/ധരംശാല: അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഹിമാചലിലും ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 81 ആയി. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹങ്ങള്‍ കണ്ടെടുത്തത് മാത്രമാണ് ഇത്. 13 പേരെ ഇനിയും കാണാനില്ല. ബന്ധപ്പെട്ടവര്‍ പറയുന്നു.
ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കും മറ്റുമിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതും നടക്കുന്നുണ്ട്. ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്.
മഴ ശക്തമായതോടെ ഹിമാചല്‍ പ്രദേശില്‍ ഡാമുകളും നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 7,00,000 ക്യൂസെക്‌സ് ജലമാണ് സംസ്ഥാനത്തെ പോങ് ഡാമിലേക്ക് എത്തിയത്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ വിവിധ പ്രദേശങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്ന സഹാചര്യത്തില്‍ പോങ് ഡാമില്‍ നിന്നും വെള്ളം തുറന്നിവിട്ടതോടെ മുന്നോറോളം പേര്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Comments are closed for this post.