ലഖ്‌നൗ: റെയില്‍വെ സ്റ്റേഷനില്‍ അമ്മക്കൊപ്പം ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമുളള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലായിരുന്നു സംഭവം. വൈശാലി എന്ന യുവതിയുടെ കുഞ്ഞിനെയാണ് അശോക് എന്നയാള്‍ കൊലപ്പെടുത്തിയത്.
കുഞ്ഞിനെയും കൊണ്ട് വ്യാഴാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി. ട്രെയിനിനു വേണ്ടി കാത്തിരിക്കവെ ഉറക്കം വന്ന കുഞ്ഞിനെ ബെഞ്ചില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടത്തി. ഈ സമയം അവിടെയെത്തിയ അപരിചിതനായ വ്യക്തി യുവതിയുടെ സമീപത്തിരുന്നു.
പിന്നാലെ, ഇയാള്‍ കുഞ്ഞിനെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ഇന്‍ ചാര്‍ജ് റെഹാന്‍ ഖാന്‍ പറഞ്ഞു. മാതാവിന്റെ നിലവിളി കേട്ടെത്തിയ പൊലീസുകാര്‍ സംഭവസ്ഥലത്തു നിന്നുതന്നെ പ്രതിയെ പിടികൂടി.നിലത്തെറിഞ്ഞയുടനെ തന്നെ സമീപത്തുളള ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിക്കാന്‍ പൊലിസിനായെങ്കിലും ചികിത്സയിലിരിക്കവെ കുഞ്ഞ് മരിക്കുകയായിരുന്നു. അതേസമയം കുട്ടിയെ വലിച്ചെറിഞ്ഞ അശോക് മാനസികരോഗിയാണെന്ന് പൊലിസ് അറിയിച്ചു.
Content Highlights:8 month old girl throwned to the ground in up
Comments are closed for this post.