തിരുവനന്തപുരം
വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് നിയമസഭയിൽ വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.
അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കൂവെന്നായിരുന്നു സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പ്.
എന്നാൽ വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നൽകിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.
Comments are closed for this post.