ഒരു പ്രത്യേക മതത്തിനെതിരായ വിദ്വേഷം നേരിടുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒരു ദിനം ഏർപ്പെടുത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സെമിറ്റിസത്തിനെതിരായ അക്രമങ്ങളെയും ഇസ്‌ലാം-ക്രൈസ്തവ വിദ്വേഷത്തെയും ഇന്ത്യ അപലപിക്കുന്നു. എന്നാൽ ഇബ്‌റാഹീമീ മതങ്ങൾക്കെതിരായ അക്രമങ്ങളെ മാത്രം എതിർക്കുന്ന തരത്തിൽ ദിനാചരണത്തെ ചുരുക്കുന്നതിനെ ഇന്ത്യ എതിർക്കുന്നതായും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.
ലോകത്ത് ഹിന്ദു-ബുദ്ധ-സിഖ് വിരുദ്ധ വിദ്വേഷം വളർന്നുവരുന്നു. പ്രമേയം യു.എന്നിനെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതിന് ഇടയാകും. ഓഗസ്റ്റ് 22 മതവിശ്വാസത്തിന്റെ പേരിൽ അക്രമത്തിനിരയാകുന്നവർക്കായുള്ള ദിനമായും നവംബർ 16 സഹിഷ്ണുതാ ദിനമായും ആചരിക്കുന്നുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു. യു.എന്നിലെ ഫ്രഞ്ച് പ്രതിനിധിയും പ്രമേയത്തോടു വിയോജിച്ചു.
Comments are closed for this post.