2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികൂടി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം.
ഇതിന്റെ ഭാഗമായി ഈ മാസം 28നുള്ളില്‍ രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭ പുനഃസംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രതിനിധികളായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ എന്നിവര്‍ ജയ്പൂരിലെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, എം.എല്‍.എമാര്‍ തുടങ്ങിയവരുമായാണ് ഇരുവരും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി ജയ്പൂരിലെത്തിയ ഇരുവരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കുറച്ചുകാലമായി അശോക് ഗെഹ്‌ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രണ്ടു തട്ടിലാണുള്ളത്. സച്ചിന്‍ പൈലറ്റിനൊപ്പം നില്‍ക്കുന്ന എം.എല്‍.എമാര്‍ക്ക് അര്‍ഹിക്കുന്ന മന്ത്രിസ്ഥാനം ഉറപ്പാക്കുകയെന്ന പരിഹാര മാര്‍ഗമായിരിക്കും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നിര്‍ദേശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.