ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
അഫ്ഗാനിലെ സാഹചര്യങ്ങള്‍ ഇന്ത്യ വിലയിരുത്തി
TAGS
ന്യൂഡല്‍ഹി: താലിബാന്റെ നിയന്ത്രണത്തിലായ ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. പ്രധാനമന്ത്രി തുടര്‍ച്ചയായി അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നാണ് യോഗം സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ചൈനയും പാകിസ്താനും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുകയും വിവിധ രാഷ്ട്രങ്ങള്‍ അഫ്ഗാന്‍ വിഷയത്തില്‍ പ്രസ്താവന നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനില്‍ ബദ്ധവൈരികളായ ചൈനക്കും പാകിസ്താനും കൂടുതല്‍ സ്വാധീനം ഉണ്ടാകുന്നത് അപകടകരമാണെന്ന വിലയിരുത്തലാണ് ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തില്‍ സൂക്ഷ്മതയോടെയും സാവകാശത്തിലും നിലപാടെടുത്താല്‍ മതിയെന്ന ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.