
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍.
പുന:പരിശോധനാ ഹര്‍ജിയില്‍ തീരുമാനം വേണമെന്ന് കേരളം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമാകാതെ വിശാല ബെഞ്ച് രൂപീകരിക്കാനാവില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വാദിച്ചു. കേരളത്തിന് വേണ്ടി ജയദീപ് ഗുപ്തയാണ് വാദിച്ചത്. വാദം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.