2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കാൻ അനുവദിക്കരുത്: യൂത്ത് കോൺഗ്രസ് മുതിർന്ന നേതാക്കൾക്കെതിരേ പ്രമേയം

   

സ്വന്തം ലേഖകൻ
കൊല്ലം
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസിന്റെ സ്ഥാനാർഥിത്വം നോട്ടമിട്ട മുതിർന്ന നേതാക്കൾക്കെതിരേ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാൻ അനുവദിക്കരുതെന്നും കേന്ദ്രസർക്കാരിനെതിരേ ഉണർന്ന് പ്രവർത്തിക്കേണ്ട രാജ്യസഭയിലിരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോദിക്കുന്നുണ്ട്.രാജ്യസഭയിലേക്ക് മത്സരിക്കാൻ താൽപര്യവുമായി നിൽക്കുന്ന മുതിർന്ന നേതാവ് കെ.വി തോമസ് അടക്കമുള്ളവർക്കെതിരേ രൂക്ഷവിമർശനമാണ് ജില്ലാ കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. സ്ഥാനാർഥിത്വത്തിലേക്ക് കെ.വി തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കും. വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചുവരുമെന്നും പ്രമേയത്തിൽ പറയുന്നു. രാജ്യസഭ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വം ഗൗരവപൂർണമായ സമീപനം സ്വീകരിക്കണം. സ്ഥാനാർഥി നിർണയത്തിൽ കാലതാമസം തുടരുന്ന കീഴ് വഴക്കം അവസാനിപ്പിക്കണമെന്നും പാർലമെന്ററി അവസരങ്ങൾ ഇതുവരെ ലഭിക്കാത്ത യുവാക്കൾക്ക് സ്ഥാനാർഥിത്വം നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.