
50ല്‍ കൂടുതല്‍ പേര്‍ക്ക് പരുക്ക്
മോസ്കോ: ക്രീമിയയില്‍ കോളജിലുണ്ടായ സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഉക്രൈനില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശമായ ക്രീമിയയിലെ ക്രച്ച് നഗരത്തിലെ ടെക്നിക്കല്‍ കോളജിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ വിദ്യാര്‍ഥിയാണെന്ന് റഷ്യയെ പിന്തുണക്കുന്ന ക്രീമിയന്‍ നേതാവായ സെര്‍ജി അക്ഷോനോവ് പറഞ്ഞു. ഗ്യാസ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍, ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും മനപ്പൂര്‍വമുള്ള പ്രവര്‍ത്തിയാണിതെന്നും റഷ്യന്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
സ്ഫോടനം പത്ത് മിനുറ്റോളം നീണ്ടു. എല്ലാ ഹാളുകളിലും സ്ഫോടനമുണ്ടായി. കോളജിന് ചുറ്റുഭാഗത്തും സ്ഫോടനവസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.കോളജിലേക്ക് പുറത്തുള്ള അക്രമികള്‍ പ്രവേശിച്ചോയെന്ന് കാര്യം വ്യക്തമല്ലെന്ന് കോളജ് ഡയറക്ടര്‍ അറിയിച്ചു. ക്രീമിയയെ 2014ല്‍ ആണ് റഷ്യ തങ്ങളുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments are closed for this post.