2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആറാടി പോര്‍ച്ചുഗല്‍

ദോഹ • ആദ്യ ഇലവനില്‍ സു പ്പര്‍ താരം ക്രിസ്റ്റ്യാനോ റൊ ണാള്‍ഡോയെ ബെഞ്ചിലിരു ത്തി പകരക്കാരനായി കൊണ്ടു വന്ന ഗോണ്‍സാലോ റാമോസ്
പരിശീലകന്‍ഫെര്‍ണാണ്ടോസാന്റോസിന്റെ വിശ്വാസം തെ റ്റിച്ചില്ല. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് ഗോളിനുടമയായി താരം നിറഞ്ഞാടിയ മത്സര ത്തില്‍ സ്വിസ് പടയ്‌ക്കെതിരേ ആറാടി പറങ്കിപ്പട. താരത്തിന്റെ മൂന്നു ഗോള്‍ കൂടാതെ, പെപ്പെ റാഫേല്‍ ലിയാവോ, റാഫേല്‍ ഗ്വറെയ്‌റോ എന്നിവരും വല കു ലുക്കി. അക്കുഞ്ചിയുടെ വകയാ യിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെഗോള്‍.

ആദ്യ 10 മിനുട്ടുകളില്‍ സ്വിസ് പടയുടെ ആക്രമണത്തിനാണ് ലുസെയില്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതോടെ പോര്‍ച്ചു ഗല്‍ പ്രതിരോധത്തിലേക്ക് വലി ഞ്ഞു. എന്നാല്‍ പിന്നാലെ പറങ്കി കള്‍ ആക്രമണം കടുപ്പിച്ച് തന്ത്രം മാറ്റിയതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് വിറച്ചു. 17ാം മിനുട്ടില്‍ ഇതിനു ഫലവും ലഭിച്ചു. ഗോണ്‍സാ ലോ ഗോമസിന്റെ അളന്നുമുറി ച്ചുള്ള ഷോട്ടില്‍ സ്വിസ് പട പൊ ളിഞ്ഞു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ ഇടത്തെ മൂലയില്‍ നിന്ന് താരം തൊടുത്ത ബുള്ളറ്റ് ഷോട്ട് വല യില്‍ തൊടുമ്പോള്‍ ഗോളി യാന്‍ സോമറിന് നോക്കിനില്‍ ക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍മുഖത്ത് പോര്‍ച്ചുഗല്‍ വീണ്ടും ഗോള്‍ദാ ഹവുമായി കളി തുടര്‍ന്നു. ഇടയ്ക്ക് സ്വിസ് പടയുടെ മുന്നേറ്റവും കളിയെ ത്രസിപ്പിച്ചു. മിനുട്ടില്‍ ബോക്‌സിനു വെളി യില്‍ നിന്ന് ഷെര്‍ദന്‍ ഷാക്കിരി തൊടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോസ്റ്റ പറന്ന് തട്ടിയകറ്റി യതോടെ മറുഗോളിന് ശ്രമിച്ച സ്വിസ് പടയുടെ കാത്തിരിപ്പ് നീ ണ്ടു. രണ്ടു മിനുട്ടുകള്‍ക്കം പെ പ്പെയുടെ ഹെഡ്ഡറിലൂടെ പോര്‍ ച്ചുഗലിന്റെ രണ്ടാം ഗോളും പിറ ന്നു. ബ്രൂണോ ഫെര്‍ണാണ്ടസ്നല്‍കിയ കോര്‍ണറില്‍ നിന്നെ ത്തിയ പന്തിനെ ഉയര്‍ന്നുചാടി പെപ്പെ വലയിലെത്തിച്ചു. മറുപ ടി നല്‍കാനായി കിണഞ്ഞുശ്ര മിച്ച സ്വിസ് പടയ്ക്ക് ആദ്യ പകുതി യില്‍ നിരാശയായിരുന്നു ഫലം. രണ്ടാം പകുതിയിലും പോര്‍ ച്ചുഗല്‍ നയം വ്യക്തമാക്കി.

59 മിനുട്ടില്‍ വീണ്ടും പന്ത് വലയിലെ ത്തിച്ച് ഗോമസ് ടീമിന് മൂന്നാം ഗോളും സമ്മാനിച്ചു. ഡിഗോ ഡാ ലറ്റ് നീട്ടിനല്‍കിയ പാസ് കണ ക്ട് ചെയ്ത ഗോമസ്, സോമറിന്റെ കാലിനുള്ളിലൂടെ രണ്ടാമതും പന്ത് വലയിലെത്തിച്ചു. 55ാം മിനുട്ടില്‍ ഗ്വറേറോയിലൂടെ ദാ അടുത്ത ഗോള്‍. 58ാം മിനുട്ടില്‍ അക്കഞ്ചിയിലൂടെ സ്വിസ് പട മടക്കിയെങ്കിലും അത് മതിയായി ല്ല. 67ാം മിനുട്ടില്‍ വീണ്ടും വലചലിപ്പിച്ച് റാമോസ് ഖത്തറില്‍ ചരിത്രം കുറിച്ചു. ഇത്തവണയും ഫെലിക്‌സായിരുന്നു വഴിയൊരു ക്കിയത്.

73ാം മിനുട്ടിലാണ് റൊ ണാള്‍ഡോ കുളത്തിലിറങ്ങുന്ന ത്. ഫെലിക്‌സിനെ പിന്‍വലിച്ചാ യിരുന്നു സാന്റോസ് റൊണാള്‍ ഡോയ്ക്ക് അവസരം നല്‍കിയത്. 83ാം മിനുട്ടില്‍ റൊണാള്‍ഡോ യിലൂടെ പന്ത് വലയിലെത്തിയെ ങ്കിലും ഓഫ് സൈഡില്‍ നിഷേ ധിക്കപ്പെട്ടു. ഇന്‍ജുറി സമയത്ത് റാഫേല്‍ ലിയോ കൂടി വല കു ലുക്കിയതോടെ സ്വിസ് പതനം പൂര്‍ണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.