തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പന്നൽ ചെടികളുടെ വൻ വിപണി വ്യാപാര സാധ്യതകൾ വെളിപ്പെടുത്തി പശ്ചിമ ബംഗാളിൽ നിന്നുള്ള ഗവേഷകർ,
അസ്‌പ്ലേനിയം, ഹൂപ്പേർസിയ, ഡവാലിയ, ഫൈറ്റോ സൊറസ്,പ്ലാറ്റിസീറിയം തുടങ്ങിയ ഇനങ്ങൾ അലങ്കാര സസ്യ വിപണിയിൽ വൻ സാധ്യതകളാണുണ്ടാക്കുന്നത്
150 രൂപ മുതൽ 2000 രൂപ വരെയാണ് പശ്ചിമബംഗാളിലെ കല്യാണി എന്ന സ്ഥലത്ത് നഴ്സറികളിൽ ഈ ചെടികളുടെ മൂല്യം, ഇതുകൂടാതെ എല്ലാ വർഷവും ജനുവരിയിൽ പശ്ചിമബംഗാളിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ ഇവ പ്രധാനപ്പെട്ട പ്രദർശന ഇനങ്ങളാണ് .ഇരുപതോളം നഴ്സറികളാണ് കല്യാണിയിൽ പന്നൽ ചെടികളുടെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്, ഇത് കൂടാതെ മഴ്സീലിയ, ഡിപ്ലീസിയം എന്നീ ഇനങ്ങൾ പശ്ചിമബംഗാളിലെ തെരുവ് ചന്തകളിൽ സുലഭമായി ലഭിക്കുന്ന ഇലക്കറികൾ ആണ് എന്നാണ് ഇവർ പറയുന്നത് പക്ഷേ പന്നൽ ചെടികളുടെ നിലനിൽപ് തന്നെ ആഗോളതലത്തിൽ വളരെ അപകടകരമായ നിലയിലാണെന്ന് ശ്രീലങ്കയിലെ പെരാഡെനിയ യൂനിവേഴ്സിറ്റിയിലെ ഡോക്ടർ ആർ. എച്. ജി റെനിൽ അഭിപ്രായപ്പെട്ടു, ആയിരത്തിലധികം ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള സൂസൻ ഫോസറ്റ് ചൈനയിൽ നിന്നുള്ള ഹരാൽഡ് ഷ്നീഡർ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു .കൂടാതെ കേന്ദ്ര സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ പ്രതിനിധിയായി ഡോ. ഹരിന്ദ ഭട്ടാചാര്യയും പങ്കെടുത്തു.
Comments are closed for this post.