2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും; പ്രിയങ്ക നയിക്കും

 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്കാ ഗാന്ധി നയിക്കുമെന്നും ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 403 സീറ്റുകളിലേക്കും കോണ്‍ഗ്രസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് ഇത്തവണ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് നേരിടാന്‍ താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ലീനിയര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രാദേശിക നേതാക്കള്‍, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് പ്രധാന പദ്ധതി.

കഴിഞ്ഞ 30 വര്‍ഷമായി സംസ്ഥാനത്തില്ലാത്ത ഒരുക്കങ്ങളാണ് ഇപ്പോള്‍ 2022ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നടത്തുന്നത്.
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക രാഷ്ട്രീയ എതിരാളികളെയാണ് നേരിട്ടിരുന്നതെങ്കില്‍ ഇത്തവണ ബി.ജെ.പിയെ പ്രധാന രാഷ്ട്രീയ എതിരാളിയായി കാണണം എന്നാണ് പ്രിയങ്ക നല്‍കിയ നിര്‍ദേശം. കൊവിഡിനെ കൈകാര്യം ചെയ്തതിലുള്ള ഉത്തര്‍പ്രദേശിന്റെ വീഴ്ചയാണ് പ്രധാന പ്രചാരണ വിഷയമാക്കുക.

തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്ക് പരിശീലനം നല്‍കും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ട്രെയിനിങ് കാംപയിന്‍ എന്ന പേരില്‍ 100 ദിവസത്തിനിടെ 700 പരിശീലന പരിപാടികള്‍ നടത്തും. ഇതിലൂടെ രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.