ന്യൂഡല്‍ഹി: കൊല്ലം തീരക്കടലില്‍ വച്ച് ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരം വിതരണംചെയ്യുന്നത് സുപ്രിംകോടതി സ്‌റ്റേചെയ്തു.
സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് രണ്ടുകോടിരൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു തീരുമാനം. ഈ നടപടി ചോദ്യംചെയ്തും തങ്ങളും നഷ്ടപരിഹാരത്തിന് അവകാശികളാണെന്ന് ചൂണ്ടിക്കാട്ടിയും വെടിവയ്പില്‍ പരുക്കേറ്റ മറ്റ് ഏഴു മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി.
ഹരജിയില്‍ എതിര്‍കക്ഷികള്‍ക്കും കേരളാസര്‍ക്കാരിനും നോട്ടിസയച്ച കോടതി രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
അതുവരെ ബോട്ടുടമയ്ക്കുള്ള രണ്ടുകോടി രൂപ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നഷ്ടപരിഹാര വിതരണം.
Comments are closed for this post.