എഴുന്നൂറിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തപ്പെടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്നുമാണ് ഈ വിദ്യാര്‍ത്ഥികളിലേറെയും കാനഡയിലേക്ക് എത്തിയിരിക്കുന്നത്. അതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ് വിദേശകാര്യ മന്ത്രിയായ കുല്‍ദീപ് സിങ്ങ് ധലിവാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായ എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കനേഡിയന്‍ അധികൃതര്‍ ആരോപിക്കുന്ന വിസ തട്ടിപ്പ് ആരോപണം വ്യാജമാണെന്നാണ് ധലിവാലിന്റെ പക്ഷം.
‘ ആ 700 കുട്ടികളും നിരപരാധികളാണ്. തട്ടിപ്പുകാരുടെ വലയില്‍ അകപ്പെട്ടാണ് ഇത്തരത്തിലൊരു ആരോപണത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. ഈ കുട്ടികളുടെ കാര്യത്തില്‍ താങ്കള്‍ അടിയന്തിരമായി ഇടപെടുകയും, കനേഡിയന്‍ ഹൈ കമ്മീഷന്‍, കനേഡിയന്‍ ഗവണ്‍മെന്റ് എന്നിവരുമായി ഇടപെടല്‍ നടത്തി ആ കുട്ടികളുടെ നാടുകടത്തല്‍ തടയുകയും വേണം,’ ജയശങ്കറിന് അയച്ച കത്തില്‍ ധലിവാല്‍ അറിയിച്ചു.
കൂടാതെ വിദ്യാര്‍ത്ഥികളെ ചതിയില്‍ പെടുത്തിയ ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അതിനായി പഞ്ചാബ് സര്‍ക്കാരിനോട് സഹകരിക്കണമെന്നും അദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതില്‍ പ്രതിഷേധിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിക്കെതിരെ മെയ് 29 മുതല്‍ സമരം നടത്തുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുളള ഈ നടപടിക്കെതിരെ കനേഡിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.
Comments are closed for this post.