2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏഴു വയസുള്ള കുഞ്ഞിനെ വാല്‍പ്പാറയില്‍ പുലി അക്രമിച്ചു; സ്ഥിതി ഗുരുതരം

തൃശൂര്‍: വാല്‍പ്പാറയില്‍ ഏഴു വയസുള്ള കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം. അസം സ്വദേശികളായ തൊഴിലാളികളുടെ മകനായ പ്രദീപ് കുമാറിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് തലക്ക് പരിക്കേറ്റ കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.പരിക്കേറ്റ കുട്ടിയെ ചികിത്സക്കായി വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ കുട്ടിയെ പൊള്ളാച്ചിയിലെയോ കോയമ്പത്തൂരിലെയോ ആശുപത്രിയിലേക്ക് മാറ്റും.

വൈകിട്ട് ആറു മണിയോടെ തിരുവുണ്ട എസ്റ്റേറ്റിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. നിലവിളികേട്ട രക്ഷിതാക്കള്‍ വീടിന് പുറത്തെത്തിയതോടെ കുട്ടിയെ വിട്ട് പുലി തേയില തോട്ടത്തിലാണ് ഓടിമറഞ്ഞു.

Content Highlights:7 year old boy critically injured as leopard attack in valparai


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.