ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.
അമൃത്സറില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ ജജ്ജാര്‍ കോട്‌ലിയിലാണ് അപകടമുണ്ടായത്. കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം. പരുക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായെന്ന് ജമ്മു എസ്.എസ്.പി ചന്ദന്‍ കോഹ്‌ലി പറഞ്ഞു. എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തുണ്ട്. ബസില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് എസ്.എസ്.പി പറഞ്ഞു.
Comments are closed for this post.