
ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ കൂള്‍പാഡ് പുതിയ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. കൂള്‍പാഡ് മെഗാ 2.5ഡി എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 6,999 രൂപയാണ് വില. ഓഗസ്റ്റ് 24 മുതല്‍ ആമസോണ്‍ ഇന്ത്യയിലൂടെ ഫോണ്‍ ലഭ്യമാകുന്നതാണ്. ഇന്ന് 5 മണിക്കാണ് ഇതിന്റെ രജിസ്ട്രേഷന് ആരംഭിക്കുന്നത്.
ഇനി ഇതിന്റെ സവിശേഷതകളെന്തൊക്കെയെന്നു നോക്കാം.
5.5 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 3ജിബി റാമോട് കൂടി 1 GHzക്വാഡ് കോര്‍ മീഡിയടെക് എം.ടി6735 പി പ്രോസസറാണ് ഇതിന് കരുത്തു പകരുന്നത്.
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മെലോയിലാണ് ഈ സ്മാര്‍ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മൈക്രോ എസ്.ഡി.കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന 16 ജി.ബി സ്റ്റോറേജ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
സ്മാര്‍ട് ബ്യൂട്ടിഫിക്കേഷനോട് കൂടിയ 8 മെഗാപിക്സല്‍ മുന്‍-പിന് ക്യാമറയും ഇത് നല്കുന്നു.
9 മണിക്കൂര്‍ സംസാരസമയവും 200 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ടൈമും നല്കുന്ന 2500 mAh ബാറ്ററിയും ഇത് വാഗാദാനം ചെയ്യുന്നു.