2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ പ്രതിയായ റേഞ്ച് ഓഫിസറെ തിരിച്ചെടുത്ത് വനംവകുപ്പ്

കൊച്ചി: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍നിന്ന് തേക്ക് വെട്ടിക്കടത്തിയതിന് സസ്‌പെന്‍ഷനിലായ അടിമാലി മുന്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോജി ജോണിനെ ജോലിയില്‍ തിരിച്ചെടുത്തു.പുനലൂര്‍ ഡിവിഷനില്‍ വര്‍ക്കിങ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം. നാലു മാസം മുന്‍പാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

മങ്കുവയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഏഴ് തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. 100 വര്‍ഷത്തോളം പഴക്കം വരുന്ന ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചുവെന്നാണ് കണ്ടെത്തല്‍. വെട്ടിക്കടത്തിയ മരത്തടികള്‍ ജോജി ജോണിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. അടിമാലി മരംവെട്ട് കേസിലും പ്രതിയാണ് ഇയാള്‍.

അടിമാലി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരം മുറിക്കാന്‍ കൈക്കൂലി നല്‍കി എന്ന കണ്ടത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വിജിലന്‍സിന് കൈമാറിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.