2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യസഭയിലേക്ക് മൂന്നാം ഊഴത്തിന്  പി.വി അബ്ദുല്‍ വഹാബ്

മലപ്പുറം: രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയാവുന്ന പി.വി അബ്ദുല്‍ വഹാബിന് ഇത് മൂന്നാം ഊഴം. ഈ മാസം 30ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.വി അബ്ദുല്‍ വഹാബിനെയാണ് മുസ്‌ലിംലീഗ് രാജ്യസഭ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. മുസ്‌ലിംലീഗില്‍ അഞ്ച് തവണ രാജ്യസഭാംഗമായ ബി.വി അബ്ദുല്ലക്കോയക്ക് ശേഷം രണ്ടില്‍ കൂടുതല്‍ അവസരം കൈവരുന്നയാളാണ് വഹാബ്.
 
  2004ലാണ് വഹാബ് ആദ്യമായി രാജ്യസഭയിലെത്തുന്നത്.പിന്നീട് 2015ലും രാജ്യസഭാംഗമായി. ഇതിന്റെ കാലവധി ഈ മാസം 21 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പാര്‍ട്ടി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി,ഏറനാട് മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥിയായി വഹാബിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു.നിയമസഭയിലേക്ക് മത്സരിക്കാന്‍ വഹാബിനും ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ മുതിര്‍ന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി,കെ.പി.എ മജീദ് എന്നിവര്‍ മത്സര രംഗത്ത് വന്നതോടെ വഹാബിനെ കൂടി മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചത്.  രണ്ട് തവണ രാജ്യസഭാംഗമായപ്പോഴും അനുവദിച്ച മുഴുവന്‍ ഫണ്ടുകളും വിനിയോഗിക്കാന്‍ വഹാബിന് കഴിഞ്ഞിട്ടുണ്ട്.കൊവിഡ് 19നെ തുടര്‍ന്ന് എം.പിമാരുടെ ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ഇത് തിരിച്ചുനല്‍കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടതും വഹാബായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.