മലപ്പുറം: ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് മരിച്ചത്. ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് പോവുന്നതിനിടെ ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments are closed for this post.