2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദിയില്‍ പ്രൊഫഷന്‍ മാറ്റം നിര്‍ത്തല്‍: വിദേശികള്‍ക്ക് കനത്ത തിരിച്ചടി

 

റിയാദ്: സഊദിയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തി വെക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. വിവിധ ഘട്ടങ്ങളില്‍ ആവശ്യത്തിനനുസരിച്ചു പ്രഫഷന്‍ മാറ്റം നടത്തി തൊഴിലെടുക്കുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെക്കാന്‍ തൊഴില്‍ മന്ത്രാലയ തീരുമാനം. വിസകള്‍ ലഭ്യമല്ലാത്ത തൊഴിലുകള്‍ക്ക് ലഭ്യമായ വിസകളില്‍ സഊദിയിലെത്തി പിന്നീട് പ്രൊഫഷന്‍ മാറ്റം നടത്തി ജോലിയെടുക്കുന്ന നിലവിലെ പ്രവണത ഇതോടെ ഇല്ലാതാകും. വിദേശികള്‍ക്ക് ഇത് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

പുതിയ തീരുമാനം സഊദിയില്‍ ജോലി ചെയ്യുകയും പുതിയ വിസകളില്‍ സഊദിയിലേക്ക് വരുന്നതിനു ആഗ്രഹിക്കുകയും ചെയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും ആവശ്യമായ തൊഴില്‍ വിസകള്‍ അനുവദിക്കാറില്ല.

ഇത്തരം ഘട്ടങ്ങളില്‍ കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്നു ശേഷം പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്. രേഖകളുണ്ടായിട്ടും പ്രൊഫഷന്‍ മാറാന്‍ കഴിഞ്ഞില്ലെന്ന പരാതിയുള്ളവര്‍ക്ക് രേഖകളുമായി ഓണ്‍ലൈന്‍ വഴി മന്ത്രാലയത്തെ സമീപിക്കാമെന്നും റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളോ അവക്ക് കീഴിലെ തൊഴിലാളികളോ റജിസ്‌ട്രേഷന് വിരുദ്ധമായ തൊഴിലുകള്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഇനിമേല്‍ അത് നിയമലംഘനമായി പരിഗണിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 25,000 റിയാല്‍ പിഴയും ഇവര്‍ക്ക് ചുമത്തും.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടു ലക്ഷത്തിലേറെ വിദേശികള്‍ പ്രൊഫഷന്‍ മാറ്റം നടത്തിയിട്ടുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ വംശജരാണ്. നിയമം നടപ്പാക്കുന്നത് മൂലം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായ്ക്കുകയും ആ വിടവിലേക്ക് സ്വദേശികളെ റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നിര്‍ബന്ധിത സ്ഥിതി വിശേഷം സംജാതമാക്കുകയാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.