
റിയാദ്: മേഖലയില്‍ ഉരുണ്ടു കൂടിയ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഇതിനായി ചര്‍ച്ചക്ക് സന്നദ്ധമാണെന്നും ഖത്തര്‍ അമീര്‍ ശൈഖ് അല്‍ തമീം ബിന്‍ ഹമദ് അല്‍താനി പ്രസ്താവിച്ചു. ബെര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേയ മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും എന്നാല്‍, ഭീകരത കാര്യത്തില്‍ വിവിധ അറബ് രാജ്യങ്ങളുടെ നിലപാടില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മേശയ്ക്കു ചുറ്റുമിരുന്നു നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിനും വ്യക്തമാക്കി. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. പ്രതിസന്ധിയില്‍ സഊദി അറേബ്യ, യു എ ഇ ഉള്‍പ്പെടെയുള്ള ഒരു വിഭാഗവുമായി പ്രത്യേകം പക്ഷം ചേരാന്‍ തങ്ങള്‍ ഒരുക്കമല്ല. വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെട്ടു പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്ന ഖത്തറിന്റെയും അമേരിക്കയുടെയും ശ്രമത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
ഖത്തര്‍ പ്രതിസന്ധിശേഷം ഖത്തര്‍ അമീര്‍ നടത്തുന്ന ആദ്യ വിദേശ രാഷ്ട്ര സന്ദര്‍ശനമാണിത്. നേരത്തെ, തുര്‍ക്കിയിലെത്തി പ്രസിഡന്റ് ത്വയ്യിബ് റജബ് ഉര്‍ദുഗാനുമായി ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം ജര്‍മനിയിലെത്തി ചര്‍ച്ച നടത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിലേക്ക് പോകുന്ന അമീര്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രൊണുമായി ചര്‍ച്ച നടത്തും.
അതിനിടെ, ഖത്തറിനെതിരെ തങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ ഉപരോധമല്ലെന്നും ബഹിഷ്കരണം മാത്രമാണെന്നും സഊദി അനുകൂല രാജ്യങ്ങള്‍ വ്യക്തമാക്കി. ഭീകരതക്ക് പിന്തുണയും സഹായവുംനല്കിയും ഭീകരര്‍ക്ക് അഭയം നല്‍കിയും ഖത്തര്‍ നടത്തുന്ന ചില നടപടികള്‍ മൂലം കഷ്ട്ട നഷ്ടങ്ങള്‍ നേരിടുന്നതിന്റെ ഫലമായാണ് ഖത്തറിനെ ബഹിഷ്കരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നു സംയുക്ത പ്രസ്താവനയില്‍ സഊദി അനുകൂല രാജ്യങ്ങള്‍ വ്യക്തമാക്കിയത്.
ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള സൗഹൃദം മുറിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക നിലപാട് കൈകൊണ്ടത്. സഊദിക്ക് പുറമെ യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഖത്തറിനെ ഒറ്റപ്പെടുത്തിയത്.