2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഞാന്‍ സ്റ്റാലിന്‍, ഇതിലും വലുത് കണ്ടിട്ടുണ്ട്,  വിരട്ടാന്‍ ഇതൊന്നും പോര’ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് മോദിയോട് സ്റ്റാലിന്‍

ചെന്നൈ: ‘എന്റെ പേര് എം.കെ സ്റ്റാലിന്‍ എന്നാണ്. ഞാന്‍ ഇതിലും വലുത് കണ്ടിട്ടുണ്ട്. എന്നെ വിരട്ടാന്‍ ഇതൊന്നും പോര’. തമിഴ്‌നാട്ടില്‍ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി മോദിക്കുള്ള മറുപടി. സ്റ്റാലിന്റെ മകള്‍ ശെന്താമരൈ, മരുമകന്‍ ശബരീശന്‍ എന്നിവരുടെ വീട്ടിലടക്കം ഡി.എം.കെയുമായി ബന്ധപ്പെട്ട നാലിടങ്ങളിലാണ് ആദായ നികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയത്. 
അധികാര ദുര്‍വിനിയോഗമാണെന്നാരോപിച്ച് ഡി.എം.കെ ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നല്‍കി. 
 
പേടിപ്പിക്കലാണെങ്കില്‍ അത് അണ്ണാ ഡി.എം.കെയുടെ അടുത്തേ നടക്കൂ എന്നായിരുന്നു മോദിയുടെ പേരെടുത്ത് പറഞ്ഞു സ്റ്റാലിന്റെ മറുപടി. 
അടിയന്തരാവസ്ഥയും മിസയും നേരിട്ടയാളാണ് ഞാന്‍. ആദായ നികുതി വകുപ്പ് റെയ്ഡ് കാട്ടി എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട. നിങ്ങളുടെ കാലില്‍ സാഷ്ടാംഗം വീണു കിടക്കുന്ന അണ്ണാ ഡി.എം.കെ നേതാക്കളെപ്പോലെയല്ല തങ്ങളെന്ന് മോദി മനസ്സിലാക്കണം. ഞാന്‍ കലൈജ്ഞര്‍ കരുണാനിധിയുടെ മകനാണ്. 
 
എന്നെ പേടിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും പറ്റില്ലെന്നും റെയ്ഡിന് പിന്നാലെ പേരാമ്പള്ളൂരില്‍ സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു. 
തന്റെ സഹോദരിയുടെ വീട് പരിശോധിക്കാതെ ധൈര്യമുണ്ടെങ്കില്‍ തന്റെ വീട് പരിശോധിക്കാന്‍ സ്റ്റാലിന്റെ മകന്‍ ഉദയനിധിയും ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ചു. ഞാന്‍ കലൈജ്ഞരുടെ കൊച്ചുമകനാണ്. ഞങ്ങളെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഉദയനിധി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.