2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘സ്പീക്കര്‍ ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു’ സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത്

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കി സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത്. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും യു.എ.ഇ കോണ്‍സല്‍ ജനറലിന് സ്പീക്കര്‍ വന്‍തുക നല്‍കിയെന്ന സരിത്തിന്റെ മൊഴിയുമാണ് പുറത്തായത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് മുന്‍പാകെ സ്വപ്നയും സരിത്തും നല്‍കിയ മൊഴികളിലെ വിവരങ്ങളാണ് പുറത്തായത്. തങ്ങള്‍ക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കൊപ്പമാണ് ഈ മൊഴിപ്പകര്‍പ്പുകളുള്ളത്.
ലോകകേരള സഭയുടെ ലോഗോയുള്ള ബാഗിലാണ് കോണ്‍സല്‍ ജനറലിന് നല്‍കാന്‍ പണം തന്നതെന്നാണ് സരിത്തിന്റെ മൊഴിയിലുള്ളത്. ബാഗില്‍ പത്ത് നോട്ടുകെട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍സല്‍ ജനറലിനുള്ള സമ്മാനമാണെന്നും കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. പണം കൈമാറുമ്പോള്‍ സ്വപ്നയും തന്നോടൊപ്പമുണ്ടായിരുന്നു. പണം കോണ്‍സല്‍ ജനറലിന് കൈമാറിയശേഷം ബാഗ് വീട്ടിലേക്ക് കൊണ്ടുപോയെന്നും ഈ ബാഗാണ് കസ്റ്റംസ് പിന്നീട് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയില്‍ വിശദീകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനായി സൗജന്യമായി ഭൂമി വിട്ടുകിട്ടുന്നതിന് സ്പീക്കര്‍ ഷാര്‍ജ ഭരണാധികാരിയുമായി തിരുവനന്തപുരത്തുവച്ച് ചര്‍ച്ച നടത്തിയതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ഒമാന്‍ ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാനായിരുന്നുവത്രേ പദ്ധതി. ഈ കോളജില്‍ ശ്രീരാമകൃഷ്ണന് ഓഹരി പങ്കാളിത്തമുണ്ടെണ്ടന്നും മൊഴിയിലുണ്ടണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്ന നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് അടിസ്ഥാനമാക്കി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലിലാണ് സ്പീക്കറുടെ വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സ്വപ്ന വിശദീകരിച്ചത്

മൊഴിയിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ: പൊന്നാനി സ്വദേശിയായ ലഫീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോളജില്‍ സ്പീക്കര്‍ക്കും ഓഹരി പങ്കാളിത്തമുണ്ടണ്ടായിരുന്നു. ഈ കോളജിന്റെ ശാഖകള്‍ വിവിധ രാജ്യങ്ങളില്‍ തുടങ്ങുന്നതിനും സ്പീക്കര്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ചപ്പോള്‍ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലില്‍വച്ച് അദ്ദേഹത്തെ കണ്ടണ്ട് കോളജിന് സൗജന്യമായി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഭൂമി അനുവദിക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് വാക്കാല്‍ ഉറപ്പുകിട്ടിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
ലഫീര്‍, കിരണ്‍ദാസ് എന്നിവരെ താനാണ് ശിവശങ്കറിന് പരിചയപ്പെടുത്തിയിരുന്നതെന്നും സ്വപ്നയുടെ മൊഴിയിലുണ്ടണ്ട്. ഷാര്‍ജയിലെ ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്താന്‍ തന്നോട് ഷാര്‍ജയിലേക്ക് താമസംമാറാന്‍ ശിവശങ്കര്‍, സ്പീക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നതായും സ്വപ്ന പറയുന്നു.

അതേസമയം, സ്വപ്ന ഉന്നയിക്കുന്ന ആരോപണം തെളിയിക്കുന്നതിന് ആധാരമായ രേഖകളൊന്നും ഉദ്യോഗസ്ഥര്‍ ഹരജിക്കൊപ്പം ഹാജരാക്കിയിട്ടില്ല.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെണ്ടന്ന സ്വപ്നയുടെ മൊഴിയും കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയതായും വെളിപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.