2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഴീക്കോടും, കൂത്തുപറമ്പും ഇഞ്ചോടിഞ്ച്‌; കണ്ണൂരില്‍ പോരാട്ടം കനക്കും

*ആകെ 11 മണ്ഡലങ്ങള്‍. നിലവിലെ എട്ടു സിറ്റിങ് മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും കഴിഞ്ഞതവണ കൈവിട്ട രണ്ടു *മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുത്ത് അഞ്ചെണ്ണമാക്കാന്‍ യു.ഡി.എഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം.
*അഞ്ചു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനു അനായാസ വിജയ സാധ്യത. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന *ധര്‍മടവും ആരോഗ്യമന്ത്രി മത്സരിക്കുന്ന മട്ടന്നൂരും ഉള്‍പ്പെടും.
*മുസ്‌ലിം ലീഗിന്റെ ജില്ലയിലെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ടും എല്‍.ഡി.എഫിന്റെ കൈയിലുള്ള കൂത്തുപറമ്പിലും ശക്തമായ പോരാട്ടം.
*തലശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നു ബി.ജെ.പി വോട്ട് എവിടെ പോകുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്ക് ആശങ്ക. 2016ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കു ലഭിച്ചത് 22,125 വോട്ട്. സിറ്റിങ് എം.എല്‍.എ എ.എന്‍ ഷംസീറിനു കിട്ടിയതു 34,117 വോട്ടിന്റെ ലീഡ്.
*സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി കലാപമുയര്‍ന്ന കോണ്‍ഗ്രസ് കോട്ടയായ ഇരിക്കൂറില്‍ യു.ഡി.എഫിനു തന്നെ മുന്‍തൂക്കം. *കോണ്‍ഗ്രസിന്റെ മറ്റൊരു സിറ്റിങ് മണ്ഡലമായ പേരാവൂരിലും ഭീഷണിയില്ല. കഴിഞ്ഞതവണ കോണ്‍ഗ്രസിനു 1,196 വോട്ടിനു *നഷ്ടമായ കണ്ണൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.