ലണ്ടന്‍: കൊവിഡ് വാക്‌സിനുകള്‍ ലോകമെമ്പാടും കുത്തിവെക്കുമ്പോള്‍ പുതിയ പരീക്ഷണവുമായി ഫൈസര്‍ കമ്പനി. പ്രതിരോധ വാക്‌സിന്‍ ഗുളിക രൂപത്തിലേക്ക് മാറ്റാനാവുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്.
കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ച മരുന്ന് കമ്പനികളിലൊന്നാണ് ഫൈസര്‍. കൊവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും ഈ വര്‍ഷം തന്നെ ഇതു സാധ്യമാകുമെന്നുമാണ് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിക്കുന്നത്.
അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള ഫൈസറിന്റെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈസറിന്റെ ഗുളികയുടെ പരീക്ഷണം നടക്കുന്നത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.
കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ വാക്‌സിനൊപ്പം ഗുളികയ്ക്കായുള്ള പരീക്ഷവും ഫൈസര്‍ തുടങ്ങിയിരുന്നുവെന്ന് ഡയറക്ടര്‍ ഡാഫി ഓവന്‍ അറിയിച്ചു.
മരുന്ന് പാര്‍ശ്വഫലം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കൊവിഡ് വാക്‌സിനാണ് അമേരിക്കയില്‍ ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. പുതിയ പരീക്ഷണം വിജയകരമായാല്‍ ഈ വര്‍ഷാവസാനംതന്നെ മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
അതിനിടെ ഇസ്‌റാഈലില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കൊവിഡ് വാക്‌സിനേഷന്‍ ഏറ്റവും കൂടുതല്‍ നടപ്പിലാക്കിയ രാജ്യമാണ് ഇസ്‌റാഈല്‍.
രാജ്യത്തെ 9.3 ദശലക്ഷം ആളുകളില്‍ 60 ശതമാനം പേരും ഫൈസര്‍ വാക്‌സിനാണ് ഉപയോഗിച്ചത്.
Comments are closed for this post.