2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മഅ്ദനിക്കായി പ്രാര്‍ഥിക്കുക;  ധനസമാഹരണത്തില്‍ സഹകരിക്കുക

തിരുവനന്തപുരം: നീതി നിഷേധത്തിനിരയായി ബംഗളൂരുവില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിനും രോഗശമനത്തിനും വിശുദ്ധ റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്നും  നിയമസഹായത്തിനും ചികിത്സക്കും വേണ്ടി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണമെന്നും വിവിധ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. 
സമസ്ത പ്രസിഡന്റ് സയ്യിദ്  മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, ചേലക്കുളം അബുല്‍ ബുഷറ മൗലവി, കെ.പി.അബൂബക്കര്‍ ഹസ്രത്ത്, നജീബ് മൗലവി മമ്പാട്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി , പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ബാഖവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, മുജീബ് റഹ്മാന്‍ അസ്‌ലമി, നവാസ് മന്നാനി  തുടങ്ങിയവരാണ് അഭ്യര്‍ഥന നടത്തിയത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.