2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ജമാല്‍ ഖശോഗി: സല്‍മാന്‍ രാജാവിന്റെ നടപടിക്ക് അഭിനന്ദനമര്‍പ്പിച്ച് യു.എ.ഇ, നീതി നടപ്പാക്കിയെന്നു സഊദി പണ്ഡിതസഭ

ട്രംപിന്റെ ആദ്യ പ്രതികരണം അതീവ ശ്രദ്ധയോടെ

റിയാദ്: സഊദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ ഘാതകരെ അറസ്റ്റ് ചെയ്യുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത നപടിയെ അയല്‍രാജ്യവും സഊദിയുടെ അടുത്ത സുഹൃദ് രാജ്യവുമായി യു.എ.ഇ പ്രശംസിച്ചു. ജമാല്‍ ഖശോഗിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നടപടികളെയും നിര്‍ദേശങ്ങളും തീരുമാനങ്ങളെയും അഭിനന്ദിക്കുന്നതായി യു.എ.ഇ ഉന്നത അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സഊദി ഭരണകൂടവും നേതൃത്വവും നീതിയും സമത്വവും ഉള്‍കൊള്ളുന്നതാണെന്നു വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

സഊദി ഭരണാധികാരിയുടെ ഇടപെടലില്‍ സംഭവം പുറത്ത് കൊണ്ട് വരികയും കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും ചെയ്ത നടപടിയില്‍ സഊദി ഉന്നത പണ്ഡിത സഭയും സംതൃപ്തി രേഖപ്പെടുത്തി. ‘ഇസ്ലാമിക നിയമം അനുസരിച്ച് നീതിയും സമത്വവും നേടിയെടുക്കാന്‍ കഴിഞ്ഞതായി പണ്ഡിത സഭ വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിഷയത്തില്‍ ഒരു ഘട്ടത്തില്‍ സഊദിക്കെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ കൊണ്ട് വരുമെന്ന് പ്രഖാപിച്ച അമേരിക്കന്‍ പ്രസിഡന്റ് സഊദിയുടെ ഏറ്റുപറച്ചിലിനു ശേഷം അതീവ സൂക്ഷ്മതയോടെയാണ് പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയ നടപടി നല്ല നടപടിയുടെ ആദ്യമാണെന്ന് പറഞ്ഞ ട്രംപ് അമേരിക്കന്‍ പ്രതികരണത്തിനു മുന്നോടിയായി യു എസ് കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

ജമാല്‍ ഖശോഗിയുടെ മരണം കൊലപാതകമാണെന്ന് സഊദി സ്ഥിരീകരിച്ച ശേഷം അരിസോണയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്. മരണ കാരണത്തില്‍ സഊദിയുടെ വിശദീകരണം വിശ്വനീയമാണോയെന്ന ലേഖകന്റെ ചോദ്യത്തിന് ആദ്യം അതെയെന്ന് മറുപടി പറഞ്ഞ ട്രംപ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ച ശേഷം അടുത്തതെന്തെന്ന പ്രഖ്യാപനം നടത്താമെന്നും അദ്ദേഹം അപറഞ്ഞു. സഊദി തങ്ങളുടെ ഉറ്റ കക്ഷിയാണ്. പക്ഷെ, കൊലപാതകം അസ്വീകാര്യവും കൊലപാതകികളെ അറസ്റ്റ് ചെയ്തത് വലിയ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാല്‍ ഖശോഗിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയോട് അതീവ ദുഃഖകരമെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേര്‍സ് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിലെ തങ്ങളുടെ അന്വേഷണം ശക്തമായി തുടരും. ജമാല്‍ ഖശോഗിയുടെ മരണത്തില്‍ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങളുടെ സങ്കടത്തില്‍ തങ്ങള്‍ ചേരുന്നുവെന്നും ഇവര്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.