
കൊളംബോ: ശ്രീലങ്കയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിക്കെതിരേ ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിദേശ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുഞ്ചിഹെവ പറഞ്ഞു.
അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് കഴിഞ്ഞദിവസം ഒരു പാര്‍ട്ടി പരിപാടിയില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിമല്‍.