2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പതഞ്ജലിയുടെ ‘കൊവിഡ് മരുന്നിന്’ അംഗീകാരമില്ലെന്ന് ലോകാരോഗ്യ സംഘടന

 
ന്യൂഡല്‍ഹി: കൊവിഡിനെതിരായ പ്രതിരോധത്തിന് പതഞ്ജലിയുടെ കൊറോണില്‍ മരുന്ന് ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ബാബാ രാംദേവിന്റെ വാദം കള്ളമാണെന്ന് തെളിയുന്നു. കൊവിഡിനുള്ള ചികിത്സയ്ക്കായി ഒരു പരമ്പരാഗത മരുന്നും തങ്ങള്‍ പരിഗണിക്കുകയോ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
ഫെബ്രുവരി 19നാണ് കൊവിഡിന് ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന സര്‍ട്ടിഫൈ ചെയ്‌തെന്ന അവകാശവുമായി പതഞ്ജലി ‘കൊറോണില്‍’ എന്നൊരു മരുന്ന് പുറത്തിറക്കിയത്. മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ രാംദേവിനൊപ്പം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗദ്കരി എന്നിവരും പങ്കെടുക്കുകയും ചെയ്തു. 
 
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മരുന്നെന്ന് ചടങ്ങില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കൊറോണില്‍ കൊവിഡിനെ തടയുംവിധം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ മരുന്നിന് ശേഷിയുണ്ടെന്നും ഇക്കാര്യം ആയുഷ് മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്ട്, കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനെസേഷന്‍ എന്നിവയുടെ അംഗീകാരവും ലോകാരോഗ്യ സംഘടനയുടെ അംഗീകാരവുമുണ്ടെന്നും ബാബാ രാംദേവ് അവകാശപ്പെടുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News