2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

രാഷ്ടീയ പാര്‍ട്ടികള്‍ ചുമക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍


 

രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളരുന്നു എന്നത് നേരത്തേതന്നെയുള്ള പരാതികളാണ്. എതിര്‍പാര്‍ട്ടികളിലെ പ്രതിയോഗികളെ ശാരീരീകമായി ഇല്ലായ്മ ചെയ്യാനോ അംഗഭംഗം വരുത്താനോ ആണ് പാര്‍ട്ടിയില്‍ വളര്‍ത്തിയെടുത്ത ക്രിമിനലുകളെ ഉപയോഗിച്ചുപോരുന്നത്.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ രാഷ്ട്രീയ എതിരാളികളെ കൊല ചെയ്യുന്ന രീതി അവസാനിച്ചു എന്നായിരുന്നു നമ്മുടെ നാട് കരുതിയിരുന്നത്. അത്രമേല്‍ വലിയ പ്രതിഷേധമായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനെതിരേ കേരളത്തിലൊട്ടാകെ അലയടിച്ചത്. എന്നാല്‍, അതുïായില്ല. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളും മട്ടന്നൂരില്‍ എസ്.പി ഷുഹൈബും അരിയില്‍ ഷുക്കൂറും രാഷ്ട്രീയ പ്രതികാരത്താല്‍ കൊല്ലപ്പെട്ടവരാണ്. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരേയും ടി.വി രാജേഷ് എം.എല്‍.എക്കെതിരേയും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

ഒരു നേതാവിന്റെ ആജ്ഞാനുവര്‍ത്തികളായിത്തീരുന്നവരാണ് പിന്നീട് ക്രിമിനല്‍ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുമായി വളരുന്നത്. തനിക്കെതിരേ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള എതിര്‍പാര്‍ട്ടിയിലെ നേതാവിനെ ഇല്ലാതാക്കാന്‍ ഏതാനും ചെറുപ്പക്കാരെ രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തു പെരുകാന്‍ തുടങ്ങിയത്. പാര്‍ട്ടികളും നേതാക്കളും ഇത്തരം ക്രിമിനലുകള്‍ക്കു സംരക്ഷണമൊരുക്കിയിരുന്നതിനാല്‍ ഇവര്‍ക്കു നിയമത്തെയോ നിയമപാലകരെയോ ഭയപ്പെടേïിയിരുന്നില്ല. പയ്യെ പയ്യെ ഈ ക്രിമിനല്‍ സംഘങ്ങള്‍ സ്വന്തം നിലയ്ക്കും കൊലയും പിടിച്ചുപറിയും നടത്താനിറങ്ങിയപ്പോള്‍ അതിനു സംരക്ഷണം നല്‍കേï ബാധ്യതയും നേതാക്കള്‍ക്കായി.

സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു ശമനമുïായപ്പോള്‍ കൊലപാതകങ്ങളും കവര്‍ച്ചയും നടത്തി പരിചയിച്ചവര്‍ സ്വന്തം നിലയ്ക്കു ക്വട്ടേഷന്‍ സംഘങ്ങളായി മാറുകയായിരുന്നു. ഇതിനവര്‍ പാര്‍ട്ടിയുടെ സൈബര്‍ ഇടങ്ങളെ മറയായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സി.പി.എമ്മിനു വേïിയും നേതാക്കള്‍ക്കു വേïിയും പോരാടുന്നവര്‍ എന്ന ഖ്യാതിയുïാക്കി രാത്രിയുടെ മറവില്‍ സ്വര്‍ണക്കടത്തിലേക്കും സ്വര്‍ണം കടത്തുന്നവരെ തട്ടിക്കൊïുപോകുന്നതിലേക്കും കുഴല്‍പ്പണ ഇടപാടിലേക്കും ഈ ക്രിമിനലുകള്‍ തിരിയുകയായിരുന്നു.

കൊടകരയിലെ ബി.ജെ.പി നേതാക്കള്‍ വരെ ഉsïന്നു പറയപ്പെടുന്ന കുഴല്‍പ്പണക്കേസും രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ, സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്തും ഈ നിലയില്‍ വേണം വിലയിരുത്താന്‍. ക്രിമിനലുകള്‍ സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പോരാളികളായും നേതാക്കളുടെ പേരിലുള്ള ആര്‍മികളായും സ്വയം അവരോധിതരായപ്പോള്‍ പാര്‍ട്ടികളും നേതാക്കളും അകമേ ആഹ്ലാദിച്ചിട്ടുïാകണം. ഇവര്‍ പകല്‍വെളിച്ചത്തില്‍ പാര്‍ട്ടിക്കു വേïി ഗര്‍ജിക്കുന്ന സിംഹങ്ങളായപ്പോള്‍ രാത്രിയുടെ മറവില്‍ ക്വട്ടേഷന്‍ സംഘങ്ങളായി മാറുന്ന വിവരം പാര്‍ട്ടി അറിഞ്ഞില്ല എന്ന ന്യായീകരണം വിശ്വസിക്കാന്‍ പ്രയാസമുï്. പാര്‍ട്ടിക്കു വേïി സമൂഹ മാധ്യമങ്ങളില്‍ കവചമൊരുക്കുന്നവരെക്കുറിച്ചും എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോരാളി ഷാജിമാരെക്കുറിച്ചും ഒന്നും അറിയുമായിരുന്നില്ലെന്ന് അടിമുടി കേഡര്‍ സ്വഭാവം വച്ചുപുലര്‍ത്തുന്ന സി.പി.എം പറയുന്നതു വിശ്വസിക്കാനാകില്ല. പാര്‍ട്ടി വളര്‍ത്തിയ ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിക്കും മേലെ വളര്‍ന്നപ്പോള്‍ പുരയ്ക്കു മേലെ വളര്‍ന്ന മരത്തെ വെട്ടിമാറ്റുന്നതുപോലെ ക്രിമിനല്‍ സംഘത്തെ കൈയൊഴിയാന്‍ സി.പി.എം നിര്‍ബന്ധിതമായി എന്നതാണ് യാഥാര്‍ഥ്യം.

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനോ പ്രവര്‍ത്തകനോ ചേരാത്ത ജീവിത ശൈലിയും ആഡംബര ജീവിതവും സൈബര്‍ പോരാളികള്‍ നയിച്ചപ്പോള്‍ അതിന്റെ ഉറവിടം അന്വേഷിക്കാന്‍ നേതാക്കള്‍ മെനക്കെട്ടില്ല എന്നും വിശ്വസിക്കാന്‍ പ്രയാസമുï്. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറയുന്ന അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെങ്ങനെയാണ് സി.പി.എം വളïിയര്‍മാരായതെന്നു വിശദീകരിക്കാനുള്ള ബാധ്യത നേതാക്കള്‍ക്കുï്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ക്കു കിട്ടുന്നതല്ലല്ലോ വളïിയര്‍ പരിശീലനം. രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസമൂഹം കïുപോന്നിരുന്നത് അവരുടെ സംരക്ഷകരായിട്ടായിരുന്നു. പില്‍ക്കാലത്ത് അവരെ ഭയപ്പാടോടെ കാണേïിവന്ന അവസ്ഥയ്ക്കു കാരണമായതു പാര്‍ട്ടികള്‍ക്കുള്ളിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ അപ്രമാദിത്വത്തിനാലാണ്.

പ്രതിയോഗികളെ വകവരുത്താന്‍ കൂറുള്ള പ്രവര്‍ത്തകരുടെ കൈകളില്‍ കത്തി നല്‍കി അവരെ പറഞ്ഞയച്ച് പാര്‍ട്ടിയെ ക്രിമിനല്‍വല്‍ക്കരിച്ച ഉത്തരവാദിത്വത്തില്‍നിന്നു നേതാക്കള്‍ക്കു കൈയൊഴിയാനാകില്ല. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ഈ രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ തഴച്ചു വളര്‍ന്നതിന്റെ ഉത്തരവാദിത്വവും പാര്‍ട്ടി നേതാക്കള്‍ക്കാണ്. കൊലപാതകങ്ങള്‍ മാത്രം നടത്താന്‍ പരിശീലനം ലഭിച്ച പ്രൊഫഷനല്‍ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സുരക്ഷയില്‍ ഭീതി പടര്‍ത്തിക്കൊïിരുന്നപ്പോള്‍ അവരെ തള്ളിപ്പറയാന്‍ എന്തുകൊï് ഒരു പാര്‍ട്ടി നേതൃത്വവും തയാറായില്ല? രാഷ്ട്രീയ തലത്തില്‍ കിട്ടിയ സംരക്ഷണം കാരണം പൊലിസിലും ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും ആഴത്തിലുള്ള സ്വാധീനമുറപ്പിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കഴിഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതിയായ കൊടി സുനി ജയിലിലിരുന്നു ലക്ഷങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുത്തു നടത്തിയ വാര്‍ത്തകള്‍ വന്നത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഇവരുടെ ഇത്തരം സ്വാധീനം കാരണം ഇവരുടെ അക്രമത്തിന് ഇരയാകുന്നവരാരും പൊലിസില്‍ പരാതിപ്പെടാനും പോകാറില്ല. കൊടിയുടെ നിറം നോക്കിയല്ല ക്വട്ടേഷന്‍ സംഘങ്ങള്‍ ക്വട്ടേഷന്‍ നടത്തുന്നതെന്നും പൊതുസമൂഹം ഒന്നടങ്കം ഇവരെ തള്ളിപ്പറയുകയാണ് വേïതെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറയുന്നതു വിശ്വസിക്കാനാകില്ല. ഷുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്നു പുറമേക്കു പറഞ്ഞിരുന്നുവെങ്കിലും അടുത്ത കാലംവരെ സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടിയുടെ രക്ഷകന്‍ തന്നെയായിരുന്നില്ലേ ഇയാള്‍ ? പുറത്താക്കിയെന്നു പറയുകയും ആവശ്യം വരുമ്പോള്‍ ഇവരെയൊക്കെ ഉപയോഗിക്കുകയും ചെയ്യുമെന്നല്ലേ ഇതില്‍നിന്നു മനസിലാക്കേïത് ?

ഇപ്പോള്‍ സി.പി.എം വീïുവിചാരത്തിനൊരുങ്ങുന്നത് ആശാവമാണ്. നേതാവ് അവിടെ ഇരിക്ക്, ഞാന്‍ പറയാം എന്നിടത്തോളം ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുകൂടിയായിരിക്കാം ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് അനുമാനിക്കുന്നതില്‍ തെറ്റുമില്ല. നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടതിനു പിന്നാലെ രാമനാട്ടുകര സ്വര്‍ണക്കടത്തിലും പാര്‍ട്ടി പ്രതിസ്ഥാനത്തു വന്നതുകൊïായിരിക്കണം

ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ക്വട്ടേഷന്‍ സംഘത്തില്‍നിന്നു പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ തുനിഞ്ഞിട്ടുïാകുക.

ക്രിമിനല്‍ സംഘങ്ങളേയും ക്വട്ടേഷന്‍ സംഘങ്ങളേയും മേലില്‍ സംരക്ഷിക്കുകയില്ലെന്നു സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനമെടുത്താല്‍ തീരാവുന്നതേയുള്ളൂ സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടം. ക്രിമിനലുകളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിനു തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.